Advertisement

മുല്ലപ്പെരിയാര്‍: നയപ്രഖ്യാപനത്തില്‍ പറഞ്ഞത് വെല്ലുവിളിയല്ല, കേരളത്തിന്‍റെ നയം;റോഷി അഗസ്റ്റിന്‍

February 19, 2022
Google News 1 minute Read

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതിരായതോ ആയ യാതൊരു പ്രഖ്യാപനവും കേരളം നടത്തിയിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ കാഴ്ചപ്പാടാണത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു പുതിയ ഡാം ഉണ്ടാവണം. കേരള മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

അതൊന്നും ആരെയും വെല്ലുവിളിക്കുന്നതല്ല. തമിഴ്‌നാടുമായി സഹകരിച്ചുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലൊന്നും തര്‍ക്കമുണ്ടാവേണ്ട ആവശ്യവുമില്ല. തമിഴ്‌നാട് നിയമസഭയില്‍ നയപ്രഖ്യാനത്തിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: minister-roshy-augustine-on-mullaperiyar-issue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here