Advertisement

രാജ്യവിരുദ്ധ പ്രസംഗം; അലി വസീറിന്റെ മോചനത്തിനായി കറാച്ചിയിൽ പ്രതിഷേധം

February 19, 2022
Google News 1 minute Read

പഷ്തൂൺ നേതാവ് അലി വസീറിന്റെ മോചനത്തിനായി കറാച്ചിയിലെ സിന്ധ് അസംബ്ലിക്ക് മുന്നിൽ പഷ്തൂൺ തഹാഫൂസ് മൂവ്‌മെന്റ് (PTM) പ്രതിഷേധം. സൊഹ്‌റാബ് ഗോത്ത് റാലി കേസിൽ പാകിസ്താൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചതാണെന്നും, കോടതി ഉത്തരവ് അവഗണിച്ചാണ് വസീറിനെ ജയിലിൽ അടച്ചതെന്നും PTM നേതാവ് മൻസൂർ പഷ്തീൻ ആരോപിച്ചു.

രാജ്യവിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് അലി 14 മാസത്തോളമായി ജയിലിൽ കഴിയുകയാണെന്ന് ദി ന്യൂസ് ഇന്റർനാഷണൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. 2020 ഡിസംബർ 16 ന് പെഷവാറിൽ വെച്ച് അറസ്റ്റ് ചെയ്യുകയും കറാച്ചിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. PTM പ്രതിഷേധ റാലിയിൽ സർക്കാർ സ്ഥാപനങ്ങൾക്കെതിരെ അധിക്ഷേപവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തിയെന്നുമാണ് കുറ്റം. രാജ്യദ്രോഹത്തിനും വിദ്വേഷ പ്രസംഗത്തിനുമെതിരെയാണ് കേസ്. എന്നാൽ ആരോപണങ്ങൾ വസീർ നിഷേധിച്ചു.

എഫ്‌ഐആറുകൾ തള്ളണമെന്നും പഷ്തൂണുകളുടെ പരാതികൾ കേൾക്കണമെന്നും PTM അനുഭാവികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വസീറിനെ മോചിപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ പ്രതിഷേധ സമരം തുടരുമെന്ന് PTM മേധാവി പറഞ്ഞു. ഹനീഫ് പഷ്തീൻ, ഒവൈസ് അബ്ദാൽ തുടങ്ങിയ പഷ്തൂൺ നേതാക്കളെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Story Highlights: ptm-organizes-protest-in-front-of-sindh-assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here