മൂത്തമകൾ പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ചായക്കട ഉടമ ജീവനൊടുക്കി

മൂത്തമകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യയേയും ഇളയ മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി ചായക്കട ഉടമ. മൂത്ത മകൾ ദളിത് യുവാവിന് വിവാഹം കഴിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. തമിഴ്‌നാട്ടിലെ പുതുച്ചേരി ഗ്രാമത്തിലെ കിൽവേലൂർ ബ്ലോക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ( TN man murders wife and daughters )
കെ ലക്ഷ്മണൻ എന്ന 55 കാരനാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വീടനടുത്ത് തന്നെ ചായക്കടയും ചെറിയ ഭക്ഷണശാലയും നടത്തിവരികയായിരുന്നു ലക്ഷ്മണൻ. ലക്ഷ്മണനും ഭുവനേശ്വരിക്കും (45) മൂന്ന് മക്കളാണ് ഉള്ളത്. ധനലക്ഷ്മി (21), വിനോദിനി ( 18), അക്ഷയ (15). ഇവർ താമസിച്ചിരുന്ന അതേ ഗ്രാമത്തിലുള്ള വ്യക്തി തന്നെയാണ് ധനലക്ഷ്മി വ്വാഹം കഴിച്ച വിമൽരാജ്.
Read Also : പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ വെടിവച്ച് കൊന്നു
വ്യാഴാഴ്ച രാത്രിയാണ് ധനലക്ഷിമി വിമൽരാജിനെ വിവാഹം കഴിച്ച ദേഷ്യത്തിൽ ഭാര്യയെയും മക്കളെയും അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയത്. വെള്ളിയാഴ്ച ചായക്കട അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് വീടിനകത്ത് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: TN man murders wife and daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here