പരിസ്ഥിതി സൗഹാര്‍ദം, പരമാവധി പുനരുയോഗം; എകെജി സെന്ററിലെ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

എകെജി സെന്ററില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
എകെജി സെന്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ ഊര്‍ജവും ഇതിലൂടെ ലഭിക്കും. പരിസ്ഥിതി സൗഹാര്‍ദമായ, പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ മാതൃകയിലുള്ള സൗരോര്‍ജ പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡാണ് സൗരോര്‍ജ നിലയം സ്ഥാപിച്ചത്. നൂതനരീതിയിലുള്ള മോണോ പെര്‍ക് സാങ്കേതികവിദ്യയിലുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള 400wp ശേഷിയുള്ള 75 സോളാര്‍ പാനലുകളും, 30 കിലോവാട്ട് ശേഷിയുള്ള സോളാര്‍ ഇന്‍വെര്‍ട്ടറുമാണ് സൗരോര്‍ജ പ്ലാന്റിനായി ഉപയോഗിച്ചിട്ടുള്ളത്.
Read Also : ഡീസല്‍ വില വര്‍ധനവ്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി
സൗരോര്‍ജ നിലയത്തില്‍നിന്നും പ്രതിദിനം ശരാശരി 120 യൂണിറ്റും പ്രതിമാസം ശരാശരി 3600 യൂണിറ്റും വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നേരത്തെ ഉപയോഗിച്ചിരുന്ന സോളാര്‍ പ്ലാന്റ് പുതുക്കിയാണ് പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന സൗരോര്‍ജ പ്ലാന്റ്.
Story Highlights: solar power plant, AGK centre, kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here