Advertisement

ഡീസല്‍ വില വര്‍ധനവ്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി

February 20, 2022
Google News 2 minutes Read
ksrtc diesel price

ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി. വിലവര്‍ധനവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് വലിയ ഭാരമാണ് ഡീസല്‍ വില വര്‍ധനവിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ തുക രാജ്യത്താകെ ഈടാക്കാനാണ് കേന്ദ്രതീരുമാനം.

സംസ്ഥാനത്തെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകളെക്കാള്‍ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെഎസ്ആര്‍ടിസി ബള്‍ക് പര്‍ച്ചേഴ്‌സിന് നല്‍കിക്കൊണ്ടിരുന്നതെന്നും ഗതാഗതമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ കൂട്ടിയത്. കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ലിറ്ററിന് 98 രൂപ 15 പൈസയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്ചയിച്ചത്. പുതിയ നിരക്ക് പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ധനവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

Story Highlights:ksrtc diesel price, supreme court, antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here