ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാർത്ഥികൾ തെളിയിക്കണം; കർണാടക സർക്കാർ കോടതിയിൽ

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്ന് കോടതിയിൽ കർണാടക സർക്കാർ. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാർത്ഥികൾ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഒന്നും വേണ്ടെന്നാണ് സർക്കാർ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂർണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നും സർക്കാർ വ്യക്തമാക്കി. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിശാല ബെഞ്ചിൽ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇതിനിടെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. വിഭജന ശക്തികൾക്ക് കോടതിയിൽ തിരിച്ചടിയേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും യുണിഫോം എല്ലാവർക്കും ബാധകമെന്നും അമിത് ഷാ പറഞ്ഞു. കർണാ ടക ഹൈക്കോടതിയിൽ കേസ് തുടരുമ്പോഴാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. യൂണിഫോം എല്ലാവർക്കും ബാധമകമാണ് എന്ന് അമിത് ഷാ ഒരു മാധ്യമത്തോട് പറഞ്ഞു. എല്ലാ സമുദായങ്ങളും ഇത് ഒരുപോലെ അംഗീകരിക്കണം. ഹിജാബ് വിഷയം സമൂഹത്തെ വിഭജിക്കാൻ ചിലർ ഉപയോഗിക്കുന്നു. ഇവർക്ക് കോടതിയിൽ തിരിച്ചടി ഏല്‍ക്കും എന്നാണ് പ്രതീക്ഷ. വിധി എന്തായാലും അത് സർക്കാർ അനുസരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കർണാടകയിലെ ചില സ്ഥാപനങ്ങളിൽ ഹിജാബ് തടഞ്ഞതിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പ്രതിഷേധമുണ്ടായിരുന്നു. പ്രചാരണത്തിൽ ബിജെപി വിഷയം ഉയർത്തി. പ്രധാനമന്ത്രി തന്നെ ഒരു റാലിയിൽ വിഷയം ഉന്നയിച്ചു. ഏകീകൃത സിവിൽ കോഡിലേക്ക് ചർച്ച മാറ്റാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങുകയും ചെയ്തു.
Read Also : കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം; ഹിജാബ് വിവാദം തണുപ്പിക്കാന്‍ നടപടി വേണം
അതിനിടെ കർണാടകയിൽ ഹിജാബ് പ്രതിഷേധങ്ങൾ തുടരുന്നതിനിടിയിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവച്ചിരുന്നു. കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളജുകൾ നിർദേശിച്ചിരിക്കുന്നത്.
Story Highlights: Karnataka GOVT on hijab row in Highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here