ഹരിദാസിന്റേത് ആസൂത്രിത കൊലപാതകം : തലശേരി മുൻസിപ്പൽ ചെയർമാൻ

ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ സി.കെ രമേശൻ ട്വന്റിഫോറിനോട്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പിൽ പതിയിരുന്ന ആക്രമികൾ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു. ( rameshan about haridas murder )
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് രമേശൻ ആരോപിച്ചു. ആർഎസ്എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് ഇതെന്നും രമേശൻ ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് ചെറിയ വാക്കുതർക്കം ഉണ്ടായിരുന്നുവെങ്കിലും ഒരു കൊലപാതകത്തിലേക്ക് നയിക്കാൻ തക്ക പ്രശ്‌നങ്ങളൊന്നും ഉടലെടുത്തിരുന്നില്ലെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Story Highlights: rameshan about haridas murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here