Advertisement

ഇന്ന് ലോക മാതൃഭാഷാദിനം

February 21, 2022
Google News 2 minutes Read
today world mother tongue day

ഇന്ന് ലോക മാതൃഭാഷാദിനം. ജനതയുടെ വികാരവും പൈതൃകവുമാണ് ഭാഷ. മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മാതൃഭാഷാദിനം ആഘോഷിക്കുന്നത്. ( today world mother tongue day )

ഏത് ദേശത്ത് പോയി ജീവിച്ചാലും ഒരാളുടെ നാവിൽ ആദ്യം എത്തുക മാതൃഭാഷയാണ്. സ്വപ്നത്തിൽ, ചിന്തകളിൽ, ആത്മഭാഷണങ്ങളിൽ ഒക്കെ മാതൃഭാഷ നിറഞ്ഞുനിൽക്കും. ഏറ്റവും ലളിതമായും സുന്ദരമായും ഒരു കാര്യം പറഞ്ഞുഫലിപ്പിക്കാൻ മാതൃഭാഷ തെരഞ്ഞെടുക്കുന്നവരാണ് ഏറെയും. എന്നാൽ മലയാളിയുടെ കാര്യത്തിൽ അതങ്ങനെയല്ലെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

ജനിച്ച നാടും വീടും വിട്ട് അന്യനാടുകളിൽ പോയി ജീവിക്കുന്നവർ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വം പറഞ്ഞുകൊടുക്കാൻ മറന്നുപോകുന്നു. പതിയെ പതിയെ ഭാഷ അവർക്ക് അന്യമാകുന്നു. മറ്റുഭാഷകൾക്കൊപ്പം സ്വന്തം ഭാഷയും പഠിക്കാൻ അവസരം ഒരുക്കുക തന്നെയാണ് പരിഹാരം. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് ഭാഷാപ്രതിജ്ഞയെടുക്കും.

Read Also : നാട്ടുഭാഷയുടെ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമയായിട്ട് ഇന്നേക്ക് ആറ് വർഷം…

ഈ മാതൃഭാഷാദിനത്തിൽ നമുക്ക് മലയാളത്തെ ചേർത്തുപിടിക്കാം….അമ്മയുടെ കരുതലും തലോടലും പോലെ, ആകാശവും നക്ഷത്രവും പോലെ. സ്വന്തം ഭാഷയെ അറിയാൻ, സ്‌നേഹിക്കാൻ , ആശയവിനിമയത്തിന് കരുത്തും ആത്മവിശ്വാസവും പകരാൻ ഈ ദിനം ഉപകരിക്കുമെന്ന് നമുക്കാശിക്കാം.

Story Highlights: today world mother tongue day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here