വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? സൂചന നൽകി ട്വീറ്റ്

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവന്നും നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടേയും വിവാഹ വാർത്തയുടെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ( rashmika mandana vijay devarakonda wedding rumors )
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഈ വർഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരച്ച വാർത്ത. വാർത്തയെ കുറിച്ച് പരാമർശിക്കാതെ ‘ As usual nonsense..Don’t we juts <3 da news!’ ( എന്നത്തേയും പോലെ അസംബന്ധം തന്നെ…പക്ഷേ ഈ വാർത്ത ഇഷ്ടമല്ലേ ? ).
As usual nonsense..
— Vijay Deverakonda (@TheDeverakonda) February 21, 2022
Don’t we just
❤️ da news!
Read Also : വിജയ് ദേവരക്കൊണ്ട ചിത്രത്തിന്റെ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ശാലു
മുൻപ് നൽകിയ അഭിമുഖത്തിൽ രശ്മിക വിവാഹത്തേ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. ‘എന്നെ സംബന്ധിച്ച് പ്രണയമെന്നാൽ പരസ്പര ബഹുമാനമാണ്. പ്രണയത്തെ നിർവചിക്കുക ബുദ്ധിമുട്ടാണ്. കാരണം അതൊരു വികാരമാണ്. രണ്ട് ഭാഗത്ത് നിന്നും പ്രണയമുണ്ടായാൽ മാത്രമേ അത് ശരിയാവുകയള്ളു’- രശ്മിക പറഞ്ഞു.
വിവാഹം എപ്പോഴുണ്ടാകുമെന്ന് അറിയില്ലെന്നും തന്നെ കംഫർട്ടബിൾ ആക്കുന്ന വ്യക്തിയേയാകും വിവാഹം കഴിക്കുക എന്നുമാണ് രശ്മിക പറഞ്ഞത്.
Story Highlights: rashmika mandana vijay devarakonda wedding rumors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here