പാടാനറിയില്ല എന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ പാടുന്നത്; കെപിഎസി ലളിതയുടെ പഴയകാല വിഡിയോ….

അഭിനയ വിസ്മയം കെപിഎസി ലളിത വിടപറഞ്ഞു. കെപിഎസി ലളിത മലയാള സിനിമയ്ക്ക് സമ്മാനിച്ചതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. നടി കെപിഎസി ലളിത പൊതുവേദിയിൽ പാട്ട് പാടുന്നതിന്റെ പഴയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏറെ നൊമ്പരത്തോടെയാണ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്. “സുഹൃത്തുക്കളെ, എനിക്ക് പാട്ട് പാടാൻ അങ്ങനെ അറിയില്ല. കെപിഎസിയുടെ നാടകത്തില്‍ ഞാൻ കുറച്ച് പാടിയിട്ടുണ്ട്. അതിനുശേഷം പാടാറില്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിണം” എന്ന ആമുഖത്തോടെയാണ് കെപിഎസി ലളിത പാടുന്നത്.
എല്ലാരും ചൊല്ലണ് എല്ലാരു ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്’ എന്ന ജനപ്രിയ ഗാനമാണ് കെപിഎസി ലളിത ആലപിച്ചത്. ഓര്‍ക്കസ്‍ട്രയ്‍ക്കനുസരിച്ച് കെപിഎസി ലളിത പാടുമ്പോൾ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കെപിഎസി ലളിതയ്‌ക്കൊപ്പം വേദി പങ്കിടുന്ന എം ജി ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം. വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാടിയ പാട്ടിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുസ്മരിച്ച് എം.ജി.ശ്രീകുമാർ ഉൾപ്പെടെ നിരവധി പേർ മറക്കാനാകാത്ത അനുഭവ മുഹൂർത്തങ്ങൾ പങ്കുവച്ചിട്ടുണ്ട്. നടിയുടെ വിയോഗ വാർത്ത മലയാള സിനിമയെയും മലയാളികളെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1947 ൽ ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ചു. വളരെ ചെറുപ്പ കാലത്ത് തന്നെ നൃത്തം പഠിക്കുകയും 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അതിനുശേഷം ലളിത എന്ന പേര് സ്വീകരിച്ചത്. അഞ്ഞൂറിലധികം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read Also : ദൈവം ഒരു പ്രേക്ഷകനാണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ദൈവത്തിന് ഇഷ്ടം; അഭിനയ മികവ് അരങ്ങൊഴിയുമ്പോൾ…
ആ അഭിനയ വിസ്മയം ഇനിയില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് കെപിഎസി ലളിത വിടപറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ സീരിയൽ ലോകത്ത് നിന്ന് നിരവധി പേരാണ് കെപിഎസി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.
Story Highlights: kpac lalitha singing throwback video with mg sreekumar

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here