Advertisement

‘അമ്മ മഴക്കാറിന് കൺനിറഞ്ഞു’; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ

February 23, 2022
Google News 2 minutes Read
mohanlal about kpack lalitha demise

അന്തരിച്ച മഹാനടി കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താരങ്ങളുടെ നീണ്ട നിരയാണ് തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ മുതൽ ഉണ്ടായിരുന്നത്. ( mohanlal about kpack lalitha demise )

സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചു എന്നതിലുപരി, ഒരുപാട് ഹൃദയബന്ധവും വ്യക്തി ബന്ധവും പുലർത്തിയിരുന്ന ചേച്ചിയായിരുന്നു കെപിഎസി ലളിതയെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഉണ്ണികൃഷ്ണൻ അടുത്ത് നിൽക്കുന്നതുകൊണ്ട് അമ്മ മഴക്കാറിന് കൺ നിറഞ്ഞു എന്ന ഗാനമാണ് ഓർമ വരുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളു. പക്ഷേ ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്’- മോഹൻലാൽ പറയുന്നു.

ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീത-നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

Read Also : മുഖമില്ലാതെ പ്രണയിച്ച നാരായണി; മതിലുകൾക്കപ്പുറത്തെ കെപിഎസി ലളിത

മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

Story Highlights: mohanlal about kpack lalitha demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here