Advertisement

ഒഡീഷയിൽ 116 കിലോ കഞ്ചാവുമായി ഒരാൾ എസ്ടിഎഫ് പിടിയിൽ

February 23, 2022
Google News 1 minute Read

ഒഡീഷ പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ചൊവ്വാഴ്ച ഫത്തേഗറിൽ നിന്ന് 116 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദലബെഹെര സാഹിയിൽ നടത്തിയ റെയ്ഡിലാണ് ഗഗൻ ബെഹ്‌റ എന്ന പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

116 കിലോ കഞ്ചാവിന് പുറമെ ഒരു കാറും മറ്റ് കുറ്റകരമായ വസ്തുക്കളും പ്രതികളിൽ നിന്ന് എസ്ടിഎഫ് കണ്ടെടുത്തിട്ടുണ്ട്. 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് (എൻഡിപിഎസ്) സെക്ഷൻ 20(ബി)(ii)(സി), 29 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Story Highlights: stf-arrests-man-with-116-kg-ganja-in-odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here