ആചാരം ലംഘിച്ച് വിവാഹം കഴിച്ചു; ഒഡിഷയില്‍ ദമ്പതികളെ നുകത്തില്‍ കെട്ടി നിലം ഉഴുതുമറിപ്പിച്ചു; ചാട്ടവാറിനടിച്ച് നാടുകടത്തി

ആചാരങ്ങള്‍ ലംഘിച്ച് വിവാഹം ചെയ്തുവെന്ന് ആരോപിച്ച് ഒഡീഷയില്‍ ദമ്പതികളെ നുകത്തില്‍ കെട്ടി നിലം ഉഴുതുമറിപ്പിച്ചു. റായഡയിലാണ് സംഭവം. ഇരുവരേയും ചാട്ടവാറിനടിച്ച് നാടുകടത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (couple tied to yoke like bullocks in odisha)
ലാക് സാരകയും, കൊടിയ സാരകയുമാണ് കൊടിയ പീഡനത്തിനും അപമാനത്തിനും ഇരകളായത്. ഇരുവരും അടുത്ത ബന്ധുക്കളായിരുന്നു. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ഒടുവില്‍ വാവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചതിനാണ് ഇരുവരോടും പൊതുമധ്യത്തില്‍ ഈ കൊടും ക്രൂരത. ഒഡിഷ റായഗാഡഡയിലെ ശികര്‍പായി പഞ്ചായത്തിലാണ് ഇവര്‍ താമസിക്കുന്നത്.
ഒരേ കുടുംബത്തിലുള്ളവര്‍ വിവാഹംകഴിക്കാന്‍ പാടില്ലെന്നാണ് കുലത്തിലെ നിയമം. ലാക് സാരകയും കൊടിയ സാരകയും വിവാഹം കഴിച്ചതറിഞ്ഞ് ഊരിലുള്ളവര്‍ പഞ്ചായത്ത് കൂടി.ശേഷം ശുദ്ധീകലശത്തിനായി നിശ്ചയിച്ച പരിഹാരക്രിയയിരുന്നു നിലം ഉഴുതുമറിപ്പിക്കുക എന്നത്. ഇരുവരേയും ചാട്ടവാറിനടിച്ച് നാട് കടത്തി. കുടുംബത്തിനും വിലക്ക് ഏര്‍പ്പെടുത്തി.ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എസ് പിയുടെ നേതൃത്വലത്തിലുള്ള സംഘം സ്ഥലത്തെത്തി വിവിരങ്ങള്‍ തേടി. കാര്യക്ഷമമായി അന്വേഷണമുണ്ടാകുമെന്ന് എസ്പി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഉറപ്പുനല്‍കി.
Story Highlights : couple tied to yoke like bullocks in odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here