Advertisement

ബ്രഹ്മപുരം പ്ലാന്റ് നടത്തിപ്പ് ടെണ്ടര്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു

February 23, 2022
Google News 2 minutes Read

ബ്രഹ്മപുരം പ്ലാന്റ് നടത്തിപ്പിനായുളള ടെണ്ടര്‍ നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ ഫയല്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. സിപിഐയിലെ കൗണ്‍സിലര്‍മാര്‍ ആദ്യം മുതല്‍ തന്നെ ഈ ടെണ്ടര്‍ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചിരുന്നു. കൗണ്‍സിലില്‍ ഉയര്‍ന്ന അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഫയല്‍ നിയമോപദേശത്തിനായി അയക്കുവാന്‍ തീരുമാനിച്ചത്. നിയമോപദേശം കൂടി പരിഗണിച്ചാണ് ഫയല്‍ തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ മുമ്പാകെ വരുന്നത്.
സിപിഐയും സിപിഐഎമ്മുമായി കൊച്ചി നഗരസഭയില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ഒരു ഫയലിന്റെ സാംഗത്യത്തെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും, കൗണ്‍സിലര്‍മാരുടെയും അവകാശമാണ്. തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത 4 പേരൊഴികെയുളള മുഴുവന്‍ കൗണ്‍സിലര്‍മാരും പ്രസ്തുത ടെണ്ടര്‍ അംഗീകരിക്കണമെന്ന അഭിപ്രായമുളളവരായിരുന്നു. ഈ ഘട്ടത്തിലാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തുവാന്‍ തുനിഞ്ഞ സിപിഐയുടെ കൗണ്‍സിലര്‍മാരോട് തീരുമാനം പുനഃപരിശോധിക്കുവാന്‍ മേയര്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിച്ചത്. അതേതുടര്‍ന്ന് വിയോജന കുറിപ്പ് നല്‍കുന്നതില്‍ നിന്നും അവര്‍ പിന്‍വാങ്ങുകയാണുണ്ടായതെന്നു മേയര്‍ പറഞ്ഞു.
യുഡിഎഫ് അംഗങ്ങളും തിങ്കളാഴ്ചത്തെ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപോയിരുന്നു. എന്നാല്‍ കൗണ്‍സില്‍ യോഗശേഷം പ്രസ്തുത ടെണ്ടര്‍ നടപടി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ കത്ത് നല്‍കിയിട്ടുളളത്. കൗണ്‍സില്‍ ഫയല്‍ പരിഗണിച്ച് 48 മണിക്കൂര്‍ കഴിഞ്ഞ ശേഷവും ആരും തന്നെ വിയോജനകുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് പുതിയ കമ്പനിയെ പ്ലാന്റ് നടത്തിന് ഏല്‍പ്പിക്കുകയായിരുന്നു. അതിനുളളില്‍ പുതിയ പ്ലാന്റ് നിര്‍മ്മാണവുമായി നഗരസഭ മുന്നോട്ടുപാകും.
10 വര്‍ഷമായി ടെണ്ടര്‍ ഇല്ലാതെയാണ് ബ്രഹ്മപുരം പ്ലാന്റ് നടത്തിപ്പ് നടന്നുവരുന്നത്. പ്രതിഷേധങ്ങള്‍ക്കിടയിലും വിയോജനം രേഖപ്പെടുത്താതെ ഈ തീരുമാനത്തോട് സിപിഐയിലെ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെയുളള 4 കൗണ്‍സിലര്‍മാരും സഹകരിച്ചു. ഏകകണ്ഠമായി ഏറ്റവും ചരിത്ര പരമായ തീരുമാനം കൈകൊളളണ്ടതെന്നും മേയര്‍ പറഞ്ഞു.

Story Highlights: The tender for running the Brahmapuram plant has been approved by the Municipal Council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here