രാജസ്ഥാൻ സർക്കാരിൻ്റെ ‘സമ്മാനം’ വേണ്ട, ഐഫോൺ തിരികെ നൽകുമെന്ന് ബിജെപി

രാജസ്ഥാൻ സർക്കാർ സമ്മാനമായി നൽകിയ ഐഫോൺ-13 ഫോണുകൾ തിരികെ നൽകുമെന്ന് ബിജെപി. സംസ്ഥാനത്തെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് സമ്മാനം തിരിച്ചു നൽകാൻ തീരുമാനിച്ചതെന്ന് ബിജെപി എംഎൽഎമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ സർക്കാർ 200 എംഎൽഎമാർക്ക് ഐഫോൺ സമ്മാനിച്ചത്.
പാർട്ടി എംഎൽഎമാർ ഐഫോണുകൾ തിരികെ നൽകുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ബ്യൂട്ടിപാർലറിൽ കൊണ്ടുപോയി നല്ല മേക്കപ്പോടെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് ബജറ്റിനെക്കുറിച്ച് പൂനിയ പരിഹസിച്ചു.
നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ അവരുടെ എല്ലാ എംഎൽഎമാർക്കും ഐഫോൺ 13 സമ്മാനിച്ചിരുന്നു. കഴിഞ്ഞ വർഷം എംഎൽഎമാർക്ക് ബജറ്റിന്റെ പകർപ്പിനൊപ്പം ഐപാഡുകളും സമ്മാനമായി നൽകിയിരുന്നു. 200 അംഗ സഭയിൽ ബിജെപിക്ക് 71 എംഎൽഎമാരുണ്ടെന്നതും ശ്രദ്ധേയമാണ്.
Story Highlights: bjp-mlas-to-return-rajasthan-govts-gift-iphone-13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here