Advertisement

മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

February 24, 2022
Google News 2 minutes Read
vd satheesan letter to governor

ഉക്രെയിനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

നേരത്തെ യുക്രൈന്റെ ആര്‍മി ക്യാമ്പുകളിലേക്കാണ് ആക്രമണം നടക്കുന്നതെന്ന് യുക്രൈനില്‍ ആക്രമണമുണ്ടായ വിമാനത്താവളത്തിന് സമീപമുള്ള മലയാളി വിദ്യാര്‍ത്ഥി അമല്‍ സജീവ് പറഞ്ഞു. സിവിലിയന്‍ ഏരിയയിലും റസിഡന്‍ഷ്യല്‍ ഏരിയയിലും ആക്രമണം നടത്തില്ലെന്ന വിവരമാണ് ഔദ്യോഗികമായി പുറത്തു വരുന്നതെന്നും അമല്‍ സജീവ് ട്വന്റിഫോറിനോട് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരേയും നാട്ടിലേക്ക് എത്തിക്കുന്നതിനായി എംബസി മുഖേനയും കോണ്‍ട്രക്ടര്‍മാര്‍ മുഖന്താരവും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രൈന്‍.

സിവിലിയന്‍ ഏരിയയിലൊന്നും ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. സിവിലിയന്‍ ഏരിയയില്‍ ആക്രമിക്കില്ലെന്ന് റഷ്യ ഔദ്യോഗകികമായി തന്നെ വ്യക്തമാക്കിയിരുന്നു. അവര്‍ നിലവില്‍ ആക്രമിച്ചിരിക്കുന്ന ആറു കേന്ദ്രങ്ങളും സൈനീക താവളങ്ങളാണെന്നും അമല്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലാണ് പോകുന്നത്. ആക്രമണം നടന്ന പ്രദേശങ്ങളില്‍ മാത്രമാണ് ചെറിയ രീതിയിലുള്ള നിയന്ത്രണമുള്ളു. ഇന്ന് വിമാനത്താവളം ആക്രമിച്ചതുകൊണ്ട് തന്നെ വിമാനത്താവളമെല്ലാം അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യ ഇന്ന് ചാര്‍ട്ട് ചെയ്തിരുന്ന വിമാനം റദുചെയ്തതായും അമല്‍ പറഞ്ഞു.

അതേസമയം യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; cosn1.kyiv@mea.gov.in. നാട്ടിലേ ബന്ധുക്കൾക്ക് ബന്ധപ്പെടാം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ബന്ധപ്പെടാം. നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍
1800 425 3939. ഇ മെയില്‍ ഐ ഡി; ceo.norka@kerala.gov.in. കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.

വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍;

1800118797
+91 11 23012113
+91 11 23014101
+91 11 23017905

Story Highlights: ensure-security-of-malayalees-letter-from-leader-of-the-opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here