Advertisement

യുക്രൈയ്‌നിലുള്ള മലയാളികളെ നാട്ടിലെത്തിക്കണം: ജോസ് കെ മാണി

February 24, 2022
Google News 1 minute Read

യുദ്ധഭൂമിയായ യുക്രൈയ്നില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ അടക്കമുളള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.

യുദ്ധക്കെടുതിയും നിയന്ത്രണങ്ങളും രൂക്ഷമാകുന്നതിനു മുമ്പ് അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കണം. യുക്രൈയ്നിലെ ഇന്ത്യാക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. 2300 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെ യുക്രൈയ്നിലുണ്ട്. യുക്രൈയ്നില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കണം.

പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധികവും. തുടര്‍പഠനവും ഭാവിയും സംബന്ധിച്ചുളള ആശങ്ക പരിഹരിക്കുന്നതിനുളള നടപടിയും എടുക്കേണ്ടതുണ്ട്. യുക്രൈയ്നിലെ സ്ഥിതി രൂക്ഷമാകുന്ന അന്തരീഷത്തില്‍ വ്യക്തമായ ആക്ഷന്‍ പ്ലാനു രൂപം നല്‍കുകയും നടപ്പാക്കുകയും വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

Story Highlights: malayalees-in-ukraine-should-be-repatriated-jose-k-mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here