Advertisement

പ്രതിരോധിച്ച് യുക്രൈൻ; റഷ്യൻ സേന ക്യാമ്പ് ചെയ്യുന്ന ബാലാറസിലേക്ക് മിസൈൽ ആക്രമണം

February 24, 2022
Google News 1 minute Read

50 റഷ്യൻ പട്ടാളക്കാരെ വധിച്ചതായി അവകാശപ്പെട്ട് യുക്രൈൻ. റഷ്യൻ സേന ക്യാമ്പ് ചെയ്യുന്ന ബാലാറസിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് യുക്രൈൻ അവകാശപ്പെടുന്നു. ആറ് റഷ്യൻ വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവച്ചിട്ടെന്ന് യുക്രൈൻ പറഞ്ഞു. വിമാനങ്ങൾ തകർത്തെന്ന യുക്രൈന്റെ അവകാശ വാദം റഷ്യ തള്ളി. 40 യുക്രൈൻ സൈനികർ മരിച്ചെന്ന് യുക്രൈൻ പ്രസിഡന്റിനെ ഉപദേശകൻ സ്ഥിരീകരിച്ചു.

ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും വ്യക്തമാക്കി.

Read Also :യുദ്ധഭീതി: എണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; ഓഹരി വിപണികളില്‍ വന്‍ ഇടിവ്

ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Story Highlights: Russia-Ukraine crisis- Defense Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here