റഷ്യയെ പിന്തുണച്ച് ചൈന; റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ല

റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ചുന്‍യിങ് പറഞ്ഞു.
യുക്രെയ്ന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണ്. എന്നാല്‍ യുഎസും വടക്കന്‍ യൂറോപ്പും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയില്‍ എണ്ണ ചേര്‍ക്കുന്ന ഒന്നാണെന്ന് ചുന്‍യിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രെയ്‌നില്‍ വസിക്കുന്ന ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.
Story Highlights: Russia’s military action can not be seen as an occupation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here