Advertisement

വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നില്ല; കോൺഗ്രസ്

February 24, 2022
Google News 1 minute Read

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സമയബന്ധിതമായി ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല. ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത് മോദി സർക്കാരിന്റെ ശീലമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

“എല്ലാ പ്രയാസ സമയത്തും മുഖം തിരിക്കുന്നതും മൗനം പാലിക്കുന്നതും മോദി സർക്കാരിന്റെ ഒരു ശീലമായി മാറിയിരിക്കുന്നു. ഉക്രെയ്നിലെ 20,000 ഇന്ത്യൻ യുവാക്കൾ ഭയവും ജീവന് ഭീഷണിയുമുള്ള സാഹചര്യങ്ങളുമായി പൊരുതാൻ നിർബന്ധിതരാകുന്നു. അവരെ യഥാസമയം സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണം നിങ്ങൾ എന്തുകൊണ്ട് ചെയ്തില്ല? ഇതാണോ വേണ്ടത്” സുർജേവാല ട്വീറ്റിൽ പറഞ്ഞു.

ഉക്രെയ്ൻ വ്യോമാതിർത്തി അടച്ചതിനാൽ നേരത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആകാശത്ത് നിന്ന് തിരിച്ചുപോയിരുന്നു. ഉക്രെയ്നിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ പ്രത്യേക വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Story Highlights: the-center-is-not-taking-action-to-repatriate-students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here