റഷ്യൻ സൈനിക നീക്കത്തെ ചെറുക്കാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ

റഷ്യൻ സൈനിക നീക്കത്തെ ചെറുക്കാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ. ഇന്ത്യയിലെ യുക്രൈൻ അംബാസിഡറാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം എന്ന നിലപടാണ് ഇന്ത്യയ്ക്ക്.
സുരക്ഷിത ഇടങ്ങളിൽ തുടരാൻ ഇന്ത്യക്കാരോട് നിർദേശിച്ച് യുക്രൈനിലെ നയതന്ത്ര കാര്യാലയം അറിയിച്ചു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികൾ മാത്രം കേന്ദ്രികരിച്ച് നീങ്ങണം. പുതിയ നിർദേശം ലഭിക്കുന്നവരെ സ്വതന്ത്രമായി തീരുമാനമെടുത്തത് യാത്ര ചെയ്യരുത്. കിവ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് നിന്ന് തത്കാലം പലായനം ചെയ്യരുതെന്നും നിർദേശം നൽകി.
Read Also : രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രൈൻ. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റോയിറ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രൈൻ നടപ്പിലാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കീവ് യുക്രൈൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights: ukraine-needs-indias-help-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here