യുക്രൈന്‍ തലസ്ഥാനമായ കീവില്‍ അതിരാവിലെ മൂന്ന് സ്‌ഫോനങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്

കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണങ്ങളുടെ ഭാഗമായി അതിരാവിലെ തന്നെ മൂന്ന് സ്‌ഫോടനങ്ങള്‍ കീവില്‍ നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമമായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ സമയം രാവിലെ 6.30നാണ് മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. നിലവില്‍ റഷ്യല്‍ സൈന്യം തെക്ക് പടിഞ്ഞാന്‍ ദിശയിലേക്ക് നീങ്ങാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
അതേസമയം, കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമവുമായി യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു.
റഷ്യന്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി കൂടുതല്‍ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യക്തികള്‍ക്കും, വ്യവസായങ്ങള്‍ക്കും ഉപരോധം ബാധകമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യയ്ക്ക്മേല്‍ സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഏര്‍പ്പെടുത്തി ജപ്പാനും രംഗത്തുവന്നു. റഷ്യന്‍ ആക്രമണത്തില്‍ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here