റഷ്യ-യുക്രൈന്‍ യുദ്ധം; തെറ്റായ വീഡിയോകളും ഫോട്ടോകളും നീക്കം ചെയ്യുന്നു

റഷ്യ- യുക്രൈന്‍ സംഘര്‍ഷമായി സാമ്യമുളള തെറ്റിധരിപ്പിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ലോകത്തെവിടെയെങ്കിലും മുമ്പ് നടന്നിട്ടുള്ള യുദ്ധങ്ങളുടെ ഫോട്ടൊകളും സൈനികരുടെ ചിത്രങ്ങളുമാണ് ഇതില്‍ മിക്കതും. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകള്‍, വസ്തുതാ പരിശോധകരും ഗവേഷകരും നീക്കികൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ പ്രാരംഭ സമയങ്ങളില്‍, യുക്രൈന് മുകളില്‍ റഷ്യന്‍ വ്യോമസേന അണിനിരന്നെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇത് ചിത്രീകരിച്ചത് എന്ന അടിക്കുറിപ്പോടെ ഒരു നഗരപ്രദേശത്തിന് മുകളിലൂടെ ഒരു യുദ്ധവിമാനം പറക്കുന്ന വീഡിയോണ് അത്തരത്തില്‍ നീക്കം ചെയ്തത്. എന്നിരുന്നാലും, ഈ വിമാനം അമേരിക്കന്‍ നിര്‍മിത എ16 ഫൈറ്റിങ് ഫാല്‍ക്കണ്‍ ആണെന്ന് സൂക്ഷ്മപരിശോധനയില്‍ വെളിപ്പെടുത്തുന്നു. ഇത് റഷ്യയിലോ യുക്രൈനിലോ ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല. ഇതോടൊപ്പം, റഷ്യന്‍ കടന്നാക്രമണം യുക്രൈനെ വിറപ്പിക്കുമ്പോള്‍ സൈനികര്‍ മാത്രമല്ല മറ്റു തലങ്ങളിലും ചെറുത്തു നില്‍പ്പിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Story Highlights: Removes false videos and photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here