സോവിയറ്റിലെ യുക്രൈന്‍ സ്വാധീനം; രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളുടെ ആഘാതം ഇന്നും ചരിത്രത്തില്‍ ദുര്‍ഭൂതമായി കിടപ്പുണ്ട്. ഇന്ന് റഷ്യന്‍ അധിനിവേശത്തില്‍ വീണ്ടുമൊരു ജനത യുദ്ധഭൂമിയിലകപ്പെട്ടിരിക്കുന്നു. യുക്രൈന്‍ നഗരങ്ങളില്‍ വെടിയൊച്ചകള്‍ക്കിടയില്‍ ലോകത്തോട് സഹായം ആവശ്യപ്പെടുന്നു…ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന സത്യം യുക്രൈനടക്കം ബോധ്യമുണ്ട്.(Ukraine influence in Soviet Union)
സൈനികപരമായും ഭൂമി ശാസ്ത്രപരമായും റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു രാജ്യമാണ് യുക്രൈനെങ്കിലും ഉക്രൈന്‍ സോവിയറ്റ് യൂണിയനില്‍ ചെലുത്തിയ രാഷ്ട്രീയ സ്വാധീനം ചെറുതല്ല. 1922 മുതല്‍ 1992 വരെയുള്ള കാലഘട്ടത്തില്‍ യുക്രേനിയന്‍ വംശജരായ പല നേതാക്കളാണ് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്നത്. ഭാഷയിലും സാഹിത്യത്തിലും വരെ ഈ സ്വാധീനത പ്രകടനമാണെന്നാണ് On the Historical Unity of Russians and Ukrainians എന്ന ലേഖനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ കുറിച്ചത്.
സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രധാന നേതാക്കളിലൊരാളായിരുന്നു നികിത ക്രൂഷ്‌ചേവ്. 1953മുതല്‍ 64 വരെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റഷ്യന്‍ ഗ്രാമത്തിലാണ് നികിത ജനിച്ചതെങ്കിലും കിഴക്കന്‍ യുക്രൈനിലാണ് അദ്ദേഹം വളര്‍ന്നതും രാഷ്ട്രീയ പേരെടുക്കുന്നതും. കിഴക്കന്‍ യുക്രൈനായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം. റഷ്യന്‍ വംശജനാണെങ്കില്‍ കൂടി യുക്രൈനോട് പ്രത്യേക താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുത്തമ ഉദാഹരണം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിമിയന്‍ പെന്‍സുലയുടെ പ്രാദേശികമായ മാനേജ്‌മെന്റ് റഷ്യന്‍ സോവിയറ്റ് റിപ്പബ്ലിക്കില്‍ നിന്നും യുക്രൈനിലേക്ക് കൈമാറിയത് ക്രൂഷ്‌ചേവിന്റെ കീഴിലായിരുന്നു.

ക്രൂഷ്‌ചേവിന് ശേഷം ലിയോനിഡ് ബ്രെഷ്‌നേവ് എന്ന നേതാവും സോവിയറ്റ് യൂണിയനില്‍ ഭരണം നടത്തി. സെന്‍ട്രല്‍ യുക്രൈനിലാണ് ലിയോനിഡ് ജനിച്ചതും വളര്‍ന്നതും. പാസ്‌പോര്‍ട്ടിലടക്കം യുക്രൈന്‍ പൗരത്വമുള്ള നേതാവാണ് ലിയോനിഡ് എങ്കിലും ഇദ്ദേഹം റഷ്യക്കാരാനായ നേതാവാണെന്ന് വിശ്വസിക്കുന്നവരായിരുന്നു ഭൂരിഭാഗവും.
ശേഷം ക്രൂഷ്‌ചേവിന്റെ പിന്‍ഗാമിയായി എത്തിയ ലിയോനിഡ് ബ്രെഷ്‌നേവ് 1964 മുതല്‍ 1982 മുതല്‍ വരെ സോവിയറ്റ് യൂണിയന്‍ ഭരിച്ചു. സ്റ്റാലിന് ശേഷം സോവിയറ്റ് യൂണിയന്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ് ലിയോനിഡ് ബ്രെഷ്‌നേവ്.

സോവിയറ്റ് യൂണിയന്റെ അധികാരത്തിലേക്ക് എത്തിയ മറ്റൊരു യുക്രേനിയന്‍ നേതാവായിരുന്നു ഷെര്‍നെന്‍കോ. 1984 മുതല്‍ 85 വരെ ഒരു ചെറിയ കാലയളവ് മാത്രമാണ് ഷെര്‍നെന്‍കോ സോവിയറ്റ് യൂണിയന്റെ അധികാരത്തിലിരുന്നത്.
വടക്കന്‍ യുക്രൈനിലെ ഷെര്‍ണീവില്‍ നിന്നും കുടുംബത്തോടൊപ്പം യുക്രൈനിലേക്ക് കുടിയേറിയ നേതാവായിരുന്നു മിഖായേല്‍ ഗോര്‍ബച്ചേവ്. ഷെര്‍നെന്‍കോവിന് ശേഷം ഭരണകക്ഷിയായ സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗോര്‍ബച്ചേവ്. 1990ല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റിന് വേണ്ടി ഓഫിസ് നിര്‍മിച്ചു.ലോകത്തിലെ കമ്മ്യൂണിസ്റ്റ് മഹാശക്തിയുടെ പിരിച്ചുവിടലിന് മേല്‍നോട്ടം വഹിച്ച സോവിയറ്റ് യൂണിയന്റെ ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റായിരുന്നു. 1985 മുതല്‍ 1991 വരെ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനില്‍ അധികാരത്തിലിരുന്നു. പല പാശ്ചാത്ത്യ രാജ്യങ്ങളുടെയും പ്രശംസകള്‍ നേടിയിട്ടുള്ള നേതാവ് കൂടിയാണിദ്ദേഹം.

1996ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഗോര്‍ബച്ചേവ് ആകെ വോട്ടിന്റെ 0.5 ശതമാനം നേടി. ഒരു ജനാധിപത്യ അനുകൂലി കൂടിയായ ഗോര്‍ബച്ചേവ് പലപ്പോഴും വ്‌ളാഡിമിര്‍ പുടിനെയും വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മോശമായ ബ്യൂറോക്രാറ്റിക് സവിശേഷതകളുള്ള പാര്‍ട്ടിയെന്നാണ് പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരേ സമയം പുടിനെ വിമര്‍ശിക്കുകയും അതേസമയം റഷ്യയിലെ ഏറ്റവും നല്ല മനുഷ്യനെന്ന് വിശേഷണത്തിന് പുടിനെ അര്‍ഹനാക്കുകയും ചെയ്തു ഗോര്‍ബച്ചേവ്. വ്‌ളാഡിമിര്‍ പുടിനെ പോലെ മറ്റൊരാള്‍ക്കും റഷ്യയുടെ താത്പര്യങ്ങളെ സംരക്ഷിക്കാനാകില്ലെന്ന് അദ്ദേഹം 2014ല്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ക്രിമിയന്‍ പെന്‍സുല പിടിച്ചടക്കുന്നതില്‍ റഷ്യയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ഗോര്‍ബച്ചേവിനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് പോലും റഷ്യ വിലക്കുകയുണ്ടായി.
Story Highlights: Ukraine influence in Soviet Union, Russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here