Advertisement

യുക്രൈനില്‍ വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യം

February 26, 2022
Google News 2 minutes Read

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്.

Read Also : റഷ്യക്ക് നേരെ വീണ്ടും ബഹിഷ്‌കരണം; ഫോർമുല വണ്‍ റഷ്യൻ ഗ്രാന്‍റ് പ്രീ റദ്ദാക്കി

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയിനിലെ ഇന്ത്യന്‍ എംബസിക്കും നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറും. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്.

Story Highlights: Online facility for data collection in Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here