Advertisement

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും

February 26, 2022
Google News 2 minutes Read

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ തിരിച്ചിടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളി. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും.

ഇന്ത്യ 80% എണ്ണയും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ 25 ശതമാനവും എണ്ണയാണ്. നിലവിലെ ധനകമ്മിയെ എണ്ണ വില കൂടുന്നത് ബാധിക്കും.

ചരക്ക് ഗതാഗതത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവശ്യവസ്തുക്കളുടെ വിലയും ആനുപാതികമായിഉയരും. ഇത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പം ഉണ്ടായാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിനും സാധ്യതയേറും.

മറ്റൊരു തിരിച്ചടി ഗോതമ്പിനുണ്ടാകുന്ന വില വര്‍ദ്ധനവാണ്. ലോകത്തില്‍ ഗോതമ്പ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയിനും തൊട്ടു പിന്നിലുണ്ട്. കൂടുതല്‍ പട്ടിണിയുണ്ടാകും.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

പലാഡിയം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടാതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട് എന്നിവയുടെ പ്രധാന ഉത്പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില ഉയരാനും ഇപ്പോഴത്തെ സൗഹചര്യത്തില്‍ സാദ്ധ്യതയുണ്ട്. ഇത് വ്യാവസായികമേഖലയ്ക്കും വാഹനമേഖലയ്ക്കും വന്‍ തിരിച്ചടി സൃഷ്ടിക്കും.
ഇന്ത്യ 90% സണ്‍ഫ്ളവര്‍ ഓയിലും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ എണ്ണയാണ് സണ്‍ഫ്ളവര്‍ ഓയില്‍.റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടി നീണ്ടുനിന്നാല്‍ ഇന്ത്യയില്‍ സണ്‍ഫ്ളവര്‍ ഓയില്‍ സ്‌റ്റോക്ക് അവതാളത്തിലാകും.
യുക്രൈനിലേക്ക് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റാന്‍ബാക്സി, സണ്‍ ഗ്രൂപ്പ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നീ സ്ഥാപനങ്ങള്‍ക്ക് യുക്രൈനില്‍ ഓഫിസുകളുണ്ട്. യുദ്ധം വന്നതോടെ ഈ കയറ്റുമതിയേയും അത് ബാധിക്കും.

Story Highlights: ukraine russia war affect india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here