Advertisement

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

February 27, 2022
Google News 1 minute Read

റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല. സൈനികരെ യുക്രൈനിലേക്ക് അയക്കില്ലെന്നാണ് ഓസ്ട്രേലിയയുടെ നിലപാട്.

“ഞാൻ ഇപ്പോൾ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യുഎസ്, യുകെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ശ്രമിക്കും”- പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ഓസ്ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

മസ്‌ക് പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. യുക്രൈന് ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്നാണ് ജർമനി അറിയിച്ചത്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗർ’ ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സർക്കാർ സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. നേരത്തെ റഷ്യയ്ക്കെതിരായ ഉപരോധത്തെ ജർമനി പിന്തുണച്ചിരുന്നു.

Story Highlights: australia-to-help-send-weapons-via-nato-to-support-ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here