യുഎൻ രക്ഷാസമിതിയിൽ നിന്നും റഷ്യയെ പുറത്താക്കണം; അന്താരാഷ്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ

റഷ്യക്കെതിരെ അന്താരാഷ്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ. റഷ്യയോട് ഉടൻ സൈനിക നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് യുക്രൈൻ. സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്നും കോടതിയോട് യുക്രൈൻ ആവശ്യപ്പെട്ടു.
കൂടാതെ യുഎൻ രക്ഷാസമിതിയിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎൻ രക്ഷാസമിതിയിൽ നിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണമെന്നും സെലെൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്കരന്റെ ഓര്മകള്ക്ക് 15 വയസ്
യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നാണ് റഷ്യ. യുക്രൈൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുഎന്നിൽ യുക്രൈന് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളോട് വ്ളാദിമർ സെലെൻസ്കി അഭ്യർഥിച്ചിരുന്നു.
യുക്രൈൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി.
Story Highlights: russia-should-be-thrown-out-of-the-united-nations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here