Advertisement

യുക്രൈനിലുള്ളത് 18,000+ ഇന്ത്യൻ വിദ്യാർത്ഥികൾ; എന്തുകൊണ്ടാവാം ഉപരിപഠനത്തിനായി യുക്രൈൻ തെരഞ്ഞെടുക്കുന്നത് ?

February 27, 2022
Google News 2 minutes Read
why indians students choose ukraine mbbs

യുക്രൈൻ റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സഹായമഭ്യർത്ഥിച്ച് ചാനൽ ലൈവുകളിൽ വിദ്യാർത്ഥികൾ പ്രത്യക്ഷപ്പെട്ടതോടെയാണ് യുക്രൈനിൽ ഇന്ത്യയിൽ നിന്നുള്ള ഇത്രയധികം വിദ്യാർത്ഥികളുണ്ടെന്ന സത്യം ചിലരെങ്കിലും അറിഞ്ഞത്. ഇക്കൂട്ടത്തൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. യുക്രൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 18,095 ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെ ഉപരിപഠനത്തിനായി എത്തിയിരിക്കുന്നത്. തിൽ ഭൂരിഭാ​ഗം പേരും എംബിബിഎസ് വിദ്യാർത്ഥികളാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ എംബിബിഎസ് പഠനത്തിനായി യുക്രൈൻ തെരഞ്ഞെടുക്കാനുള്ള കാരണമെന്ത് ? ( why Indians students choose Ukraine mbbs )

അതിനൊരു കാരണം യുക്രൈനിൽ എംബിബിഎസ് പഠിക്കുന്നതിന്റെ ചെലവ് തന്നെയാണ്. ഇന്ത്യയിൽ പ്രൈവറ്റായി എംബിബിഎസ് പഠിക്കാൻ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ്. എന്നാൽ യുക്രൈനിൽ പഠന ചെലവ് 20 മുതൽ 25 ലക്ഷം വരെ ആകുകയുള്ളു. ഇന്ത്യയെ അപേക്ഷിച്ച് മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ചും യുക്രൈനിലെ പഠന ചെലവ് താരതമ്യേന കുറവാണ്.

ഇന്ത്യൻ ഉയർന്ന എൻട്രൻസ് റാങ്ക് ഉണ്ടെങ്കിൽ മാത്രമേ കോളജുകളിൽ അഡ്മിഷൻ ലഭിക്കുകയുള്ളു. മെഡിക്കൽ സീറ്റുകളുടെ കുറവ് മൂലമാണ് ഇത്. എന്നാൽ യുക്രൈനിൽ ധാരാളം സർവകലാശാലകൾ ഉള്ളതിനാൽ തന്നെ നീറ്റ് പരീക്ഷ പാസായ ആർക്കും അവിടെ പഠനം നടത്താൻ അവസരം ലഭിക്കും.

Read Also : മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ ക്ലിച്‌കോ സഹോദരന്മാരും; യുക്രൈൻ ബോക്‌സിംഗ് ഇതിഹാസങ്ങളും യുദ്ധക്കളത്തിൽ

മറ്റൊരു കാരണം സർട്ടിഫിക്കേഷനാണ്. എല്ലാ വിദേശ സർവകലാശാലയിലേയും ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യയിൽ ജോലിക്കായി പരി​ഗണിക്കില്ല. എന്നാൽ യുക്രൈൻ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് കോന്ദ്ര സർക്കാർ അം​ഗീകരിച്ചതാണ്.

മറ്റ് വിദേശ സർവകലാശാലകളിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർ ഇന്ത്യയിൽ പ്രാക്ടീസിനായി ഫോറിൻ മെഡിക്കൽ ​ഗ്രാജുവേറ്റ് പരീക്ഷ പാസാകണം.

യുക്രൈന് പുറമെ ഫിലിപ്പീൻസ്, ജോർജിയ, ഖസാകിസ്താൻ എന്നിവിടങ്ങളിലും ഇന്ത്യന് വിദ്യാർത്ഥികൾ മെഡിസിൻ പഠനത്തിനായി പോകാറുണ്ട്.

അതിനിടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോ​ഗ്യ മേഖലയിലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ചുള്ള വെബിനാറിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി ചെറു രാജ്യങ്ങളെ ആശ്രയിക്കുകയാണെന്നും ഇന്ത്യയിൽ മെഡിക്കൽ പഠനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കണമെന്നും മോദി വ്യക്തമാക്കി.

Story Highlights: why Indians students choose Ukraine mbbs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here