Advertisement

റഷ്യയ്ക്ക് ആണവായുധങ്ങൾ വിന്യസിക്കാം; നിർണായക നീക്കം നടത്തി ബെലാറസ്

February 28, 2022
Google News 2 minutes Read
belarus allows russia deploy nuclear weopon

യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വഌദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ( Belarus allows Russia deploy nuclear weapon )

അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ.

അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്‌. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.

Read Also : യുദ്ധം അഞ്ചാം ദിവസം: യുക്രൈനിൽ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകൾ; 4,300 റഷ്യൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ നിർദേശം നൽകിയത്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.

Story Highlights: Belarus allows Russia deploy nuclear weapon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here