റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ബെലാറസില്‍ അവസാനിച്ചു

റഷ്യ-യുക്രൈന്‍ പ്രതിനിധ സംഘത്തിന്റെ സമാധാന ചര്‍ച്ച അവസാനിച്ചു. പ്രതിരോധ മന്ത്രി റെസ്‌നികോവ് ആണ് ആറംഗ യുക്രൈന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ബെലാറസില്‍ നടന്ന സമാധാന ചര്‍ച്ച മൂന്ന് മണിക്കൂറോളമാണ് നീണ്ടത്.
അടിയന്തര വെടിനിര്‍ത്തലാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുക, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലന്‍സ്‌കി മുന്നോട്ടുവച്ചത്. എന്നാല്‍, നാറ്റോയില്‍ യുക്രൈന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.
ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ മുന്‍നിലപാട്. വായ്‌സോ, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
Story Highlights: russia ukraine talks belarus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here