Advertisement

യുക്രൈന് യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം നൽകണം; വ്ളാദിമിർ സെലൻസ്കി

February 28, 2022
Google News 1 minute Read

അടിയന്തിരമായി യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിക്കുന്നത്. ഇതിനിടെ അമേരിക്കൻ സഖ്യ രാജ്യങ്ങളുമായി പ്രസിഡന്റ് ജോ ബൈഡൻ ഉടൻ സംസാരിക്കും.

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുകയാണ്. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തര വെടിനിർത്തലും ചർച്ച ചെയ്യുമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.ചർച്ചകൾക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തിൽ സെലൻസ്കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്നികോവാണ് നയിച്ചത്.

യുക്രൈനെതിരായ ആക്രമണം തുടരുകയാണ് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു എന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കൂട്ട പലായനമാണ് നടക്കുന്നത്. ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 7 കുട്ടികൾ ഉൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും യുഎൻ അറിയിച്ചു. അതിനിടെ സൈനിക പരിചയമുള്ള തടവുകാർക്ക് റഷ്യക്കെതിരായ യുദ്ധത്തിൽ അണിനിരക്കാമെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധത്തിലിറങ്ങാൻ തയ്യാറുള്ളവരെ തടവിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.

Read Also : റഷ്യയുമായി യുദ്ധം ചെയ്യാൻ സൈന്യത്തിൽ ചേർന്നു; അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ യുക്രൈനിൽ തങ്ങി ഹരിയാന പെൺകുട്ടി…

യുക്രൈൻ ജനവാസമേഖലകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവിൽ ഉൾപ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരൻമാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യൻ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂർണമായ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

Story Highlights: Ukraine Appeals For “Immediate” EU Membership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here