Advertisement

സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

March 1, 2022
Google News 1 minute Read

23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ. ബാക്കിയുള്ളവർ ബാരിക്കേഡിനു പുറത്ത് നിൽക്കുകയാണ്.

പ്രതിനിധി സമ്മേളനം 10.30ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 420 സമ്മേളന പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെ 520 പേർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.

ബുധനാഴ്ച രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ. കൂടാതെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും.

Story Highlights: cpim state secretariat started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here