Advertisement

സൗദിയില്‍ പുതിയ അഞ്ച് പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തി

March 1, 2022
Google News 1 minute Read

സൗദിയില്‍ പുതുതായി നാല് മേഖലകളിലായി അഞ്ച് പുതിയ പ്രകൃതി വാതക കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. റിയാദിലും വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന റുബുഉല്‍ ഖാലി, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമായാണ് പുതിയ പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയത്. (natural gas)

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പര്യവേഷണം നടത്തിയത്. പ്രതി ദിനം 10 കോടി ക്യൂബിക് ഫീറ്റിൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്നവയാണ് പുതിയ പടങ്ങളെന്ന് സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

മധ്യ പ്രവിശ്യയില്‍ റിയാദില്‍ നിന്ന് 180 കിലോമീറ്റര്‍ മാറി ശദുനിലാണ് ശേഖരം. ഇവിടെ ദിനം പ്രതി ഇരുപത്തിയേഴ് ദശലക്ഷം ക്യുബിക് ഫീറ്റ് വാതകം ഉല്‍പാദിപ്പിക്കാവുന്ന ശേഖരമുണ്ട്. ഒപ്പം 3300 ബാരല്‍ ഘനീകൃത വാതകം ശേഖരിക്കുവാനും സാധിക്കും.

റുബുഉല്‍ ഖാലിയുടെ തെക്ക് പടിഞ്ഞാറായാണ് മറ്റൊരു പാടം സ്ഥിതി ചെയ്യുന്നത്. ശിഹബ് വണ്‍ എന്ന പേരിട്ടിരിക്കുന്ന ഇവിടെ നിന്ന് ദിനംപ്രതി 31 ദശലക്ഷം ക്യുബിക് ഫീറ്റ് വാതകം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. അല്‍ശുര്‍ഫ, അറാറിനോട് ചേര്‍ന്നുള്ള ഉമ്മുകസീര്‍, ദഹ്റാനില്‍ നിന്നും ഇരുന്നൂറ് കിലേമീറ്റര്‍ അകലെയുള്ള സംന എന്നിവയാണ് മറ്റു മൂന്ന് പാടങ്ങള്‍.

Story Highlights: five-new-natural-gas-fields-discovered-in-saudi-arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here