Advertisement

‘ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിൽ’; പുനഃസംഘടന നിർത്തിവച്ചതിൽ അതൃപ്തിയുമായി കെ സുധാകരൻ

March 1, 2022
Google News 1 minute Read

പുനഃസംഘടന നിർത്തിവച്ചതിൽ അതൃപ്തിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടിത്തട്ടിൽ സംഘടനയുടെ വളർച്ചയെ തടസപ്പെടുത്തുന്നതാകും നടപടി. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എം പിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം തിരുത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചത്. ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് പരാതിപ്പെട്ടത്. കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നത് അനർഹർക്കെന്ന് എം പി മാരുടെ ആരോപണം. നടപടി നിർത്തിവയ്ക്കാനുള്ള നിർദേശം താരിഖ് അൻവർ കെ സുധാകരന് കൈമാറിയിരുന്നു.

കെ പി സി സി പുനഃസംഘടനയിൽ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. പുനഃസംഘടനയെ എതിർക്കുന്നവർ സ്ഥാപിത താത്പര്യക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ സുധാകരൻ നടത്തിയ ചർച്ചയ്ക്ക് ശേഷം പുനഃസംഘടനയോട് സഹകരണ മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങൾക്കിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കെപിസിസി ഓഫിസിലാണ് ഇരുവരും കണ്ടത്. കന്റോൺമെന്റ് ഹൗസിലെ ‘റെയ്ഡ് വിവാദ’ത്തിനു ശേഷം പുനഃസംഘടന സംബന്ധിച്ച് ഇരുവരുടെയും ആദ്യ ആശയവിനിമയമായിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയിൽ കെപിസിസി നേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്ന വികാരം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച.

Read Also : കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

​ണ്ടാ​യാ​ഴ്ച മു​മ്പ്​ 14 ഡി.​സി.​സി​ക​ളി​ൽ​നി​ന്ന്​ എ​ത്തി​ച്ച ഭാ​ര​വാഹി​ക​ളു​ടെ ക​ര​ട്​ പ​ട്ടി​ക കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​​ത്വ​ത്തി​ൽ വെ​ട്ടി​ച്ചു​രു​ക്കിയിരുന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഈ ​പ്ര​ക്രി​യ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റും ച​ർ​ച്ച ആ​രം​ഭി​ച്ചത്. പ​ട്ടി​ക സം​ബ​ന്ധി​ച്ച്​ ഗ്രൂ​പ് നേ​താ​ക്ക​ളു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നേ​രത്തേ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഓ​രോ ജി​ല്ല​യിലും അവരുടെ താത്പര്യം മ​ന​സ്സി​ലാ​ക്കാ​നാ​യി​രു​ന്നു ച​ർ​ച്ച. അ​തി​നു​​ശേ​ഷ​മാ​ണ്​ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ എ​ത്തി​ച്ച ക​ര​ട്​ പ​ട്ടി​ക​യി​ൽ വെ​ട്ടി​ച്ചു​രു​ക്ക​ൽ നടത്തിയത്.

Story Highlights: K Sudhakaran on KPCC Reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here