Advertisement

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

March 1, 2022
Google News 6 minutes Read

ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെൻസ്‌കി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച റഷ്യൻ ക്ലസ്റ്റർ ബോംബുകൾ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

“ജെറ്റ് പീരങ്കികളിൽ നിന്ന് റഷ്യൻ സൈന്യം ഖാർകിവിന് നേരെ ക്രൂരമായി വെടിയുതിർത്തു,” രാത്രി വൈകി യുക്രൈനിയൻ ജനതയെ അഭിസംബോധന ചെയ്യുന്നതിനിടെ സെലെൻസ്‌കി പറഞ്ഞു. “ഇത് വ്യക്തമായും യുദ്ധക്കുറ്റമാണ്. ആളുകളെ കൊലപ്പെടുത്താൻ ബോധപൂർവം നടത്തിയ ആക്രമണമാണ് ഇത് എന്ന് ദൃക്സാക്ഷി രേഖകൾ തെളിയിക്കുന്നു. എവിടെയാണ് വെടിവെക്കുന്നതെന്ന് റഷ്യക്കാർക്ക് അറിയാമായിരുന്നു.” – സെലെൻസ്‌കി കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുക്രെയിനിൽ യുദ്ധക്കുറ്റങ്ങളോ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളോ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ അടിസ്ഥാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഖാർകിവിലെ ഫ്രീഡം സ്‌ക്വയറിലെ സ്‌ഫോടനത്തിന്റെ വീഡിയോ യുക്രൈൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്യുകയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കുകയും ചെയ്തു. റഷ്യയെ ഒറ്റപ്പെടുത്താൻ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.

Story Highlights: kharkiv-attack-a-war-crime-says-president-zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here