നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയെന്ന് യുക്രൈനിലെ മലയാളി

ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫല്‍. ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലുള്ളത്.
‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം.രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു. രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍. പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്. അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്. പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല. മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്ലാനിംഗ് നടക്കുകയെന്ന് മാത്രമാണ് പറഞ്ഞത്. നൗഫല്‍ 24നോട് പ്രതികരിച്ചു.
Read Also : യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.
Story Highlights: Naveen killed in ukriane, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here