Advertisement

പൊലീസ് സ്റ്റേഷനില്‍ അടിപിടി; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

March 1, 2022
Google News 1 minute Read
police officer suspended

പൊലീസ് സ്‌റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടേതാണ് നടപടി.

Read Also : കസ്റ്റഡി മർദ്ദനത്തിൽ പ്രതിക്ക് നട്ടെല്ലിന് പരിക്ക്; മൂന്നാർ പൊലീസ്‌ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി

ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കിടെ വനിതാ പൊലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റി. തുടര്‍ന്നാണ് വകുപ്പുതല നടപടി കൈക്കൊണ്ടത്.

Story Highlights: police officer suspended, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here