കസ്റ്റഡി മർദ്ദനത്തിൽ പ്രതിക്ക് നട്ടെല്ലിന് പരിക്ക്; മൂന്നാർ പൊലീസ്‌ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി

പ്രതിയെ കസ്റ്റഡിയിൽ മർദ്ദിച്ചതിന് മൂന്നാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം. എസ്.ഐ ശ്യാം കുമാർ, എഎസ്‌ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർ തോമസ് എന്നിവരെ ഇടുക്കിയിലെ പൊലീസ് ക്യാമ്പിലേക്കാണ് മാറ്റിയത്. ക്രിമിനൽ കേസിലെ പ്രതി സതീശനെ മർദ്ദിച്ചതിനാണ് നടപടി. മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റ സതീശൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top