Advertisement

സാധാരണക്കാരെ യുക്രൈന്‍ മനുഷ്യ കവചമാക്കുന്നു; ആക്രമണം തുടരുമെന്ന് റഷ്യ

March 1, 2022
Google News 1 minute Read
russia against ukraine

യുക്രൈനില്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. യുക്രൈനിലെ മേഖലകള്‍ റഷ്യ പിടച്ചടക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കും. യുക്രൈന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മാത്രമാണ് തങ്ങളുടെ ആക്രമണമെന്നും റഷ്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുക്രൈനിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണ്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യ കവചമായി യുക്രൈന്‍ ഉപയോഗിക്കുകയാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്ക ആണവായുധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

Read Also : റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍

അതേസമയം യുദ്ധം കനക്കുന്നതിനിടെ കീവിലെയും ഖാര്‍ക്കീവിലെയും സ്ഥിതിഗുരുതരമാണ്. ഖാര്‍ക്കീവില്‍ കര്‍ണാടക സ്വദേശി നവീന്‍ (21) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. കേന്ദ്രവിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചെയാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നവീന്റെ കുടുംബവുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് ഷെല്ലാക്രമണമുണ്ടായത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍.

Story Highlights: russia against ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here