‘ഞങ്ങൾക്കൊപ്പമെന്ന് ഇ.യു തെളിയിക്കണം’; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി

യുക്രൈൻ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമർശം. ( zelensky addresses EU )
‘യുക്രൈൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈൻ ജനത മുഴുവൻ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണെന്നും സെലൻസ്‌കി പറഞ്ഞു. ഖാർക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈൽ ആക്രമണം ഉണ്ടായി’- സെലൻസ്‌കി പറയുന്നു. പുടിൻ തുടങ്ങി വച്ച യുദ്ധത്തിന് ജനങ്ങളാണ് വില നൽകുന്നതെന്നും സെലൻസ്‌കി പറഞ്ഞു.
പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയന്റെ പിന്തുണ അഭ്യർത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് ഇ.യു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പോരാട്ടത്തിൽ യുക്രൈൻ ഒറ്റയ്ക്കാണെന്നും സെലൻസ്‌കി പറഞ്ഞു.
Read Also : യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി
റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 406 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ. ഖാർകീവിൽ മൂന്ന് കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ഇന്ത്യൻ വിദ്യാർത്ഥിയാണ്.
Story Highlights: zelensky addresses EU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here