വ്ളോഗര്‍ റിഫയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കഴിഞ്ഞ ദിവസം രാവിലെ ദുബായിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നൂവിന്റെ (21) മൃതദേഹം നാളെ രാവിലെ ബാലുശേരി കാക്കൂര്‍ പാവണ്ടൂര്‍ അമ്പലപറമ്പിലെ വീട്ടിലെത്തിക്കും. മൃതദേഹം ഷാര്‍ജ – കോഴിക്കോട് ഫ്‌ളൈറ്റിലാണ് കൊണ്ടുവരുന്നത്. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിയാണ് റിഫ.
Read Also : മലയാളി വ്ളോഗര്‍ ദുബായില്‍ മരിച്ച നിലയില്‍
റിഫയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. യുവതിയ്ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് മെഹ്നൂവുമായി എന്തെങ്കിലും പ്രശ്‌നമുള്ളതായും അറിയില്ല. വ്ളോഗില്‍ മൂന്ന് ലക്ഷം ഫോളേവേഴ്‌സും യുട്യൂബില്‍ ഒരു ലക്ഷത്തോളം വരിക്കാരുമുള്ള റിഫയ്ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്ച രാത്രി വരെ സജീവമായിരുന്നു.
ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തിങ്കളാഴ്ച ഭര്‍ത്താവിനൊപ്പം നിന്ന് റിഫ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് ഏറ്റവും ഒടുവിലത്തേത്. സ്റ്റോറിയില്‍ റിഫയെ വളരെ സന്തോഷവതിയായാണ് കാണപ്പെട്ടതും.
കഴിഞ്ഞ മാസമാണ് റിഫ നാട്ടില്‍ നിന്നു ദുബായിലെത്തിയത്. മകന്‍: ഹസന്‍ മെഹ്നൂ. റാഷിദ് ഷെറിന്‍ ദമ്പതികളുടെ മകളാണ്. സഹോദരന്‍: റിജുന്‍.
Story Highlights: The body of Vlogger Rifa will be brought home tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here