എയര്‍ ഇന്ത്യയുടെ സി.ഇ.ഒ ആകാനില്ലെന്ന് ഇല്‍കര്‍ അയ്‌ചെ

ടാറ്റാ ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് വ്യോമയാന വിദഗ്ധനും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാനുമായ ഇല്‍കര്‍ അയ്ചെ വ്യക്തമാക്കി. ഫെബ്രുവരി 14നാണ് എയര്‍ ഇന്ത്യയുടെ സി.ഇ.ഒയായി അയ്ചെ എത്തുമെന്നും ഏപ്രില്‍ ഒന്നിനകം ചുമതല ഏറ്റെടുക്കുമെന്നും ടാറ്റ പ്രഖ്യാപിച്ചത്.
1994ല്‍ ഇസ്താംബൂള്‍ മേയറായിരിക്കേ ടര്‍ക്കിഷ് പ്രസിഡന്റ് റെജപ് തയീപ് എര്‍ദൊഗാന്റെ വ്യക്തിഗത ഉപദേശകനായിരുന്നു അയ്ചെ. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അടുത്ത സുഹൃത്തായ എര്‍ദൊഗാന്‍ യു.എന്‍ പൊതുസഭയില്‍ കാശ്മീര്‍ വിഷയമുയര്‍ത്തി ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തിയത് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
Read Also : നവീന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരം, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു; മുഖ്യമന്ത്രി
ടര്‍ക്കിഷ് പൗരനായ ഇല്‍കര്‍ അയ്ചെയുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് അയ്ചി എത്തുന്നത് തടയണമെന്ന് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടര്‍ക്കിഷ് ഇന്‍വെസ്റ്റ്മെന്റ് സപ്പോര്‍ട്ട് ആന്‍ഡ് പ്രമോഷന്‍ ഏജന്‍സിയുടെ (ഇസ്പാറ്റ്) ചെയര്‍മാനായിരിക്കേ, തീവ്രവാദ പ്രസ്ഥാനമായ അല്‍ക്വഇദയ്ക്കായി സ്വകാര്യ നിക്ഷേപം നേടിയെടുക്കാന്‍ അയ്ചെ മുന്‍കൈ എടുത്തുവെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നതാണ് കാരണത്താല്‍ പാകിസ്ഥാനെപ്പോലെ ടര്‍ക്കിയും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ചാരപ്പട്ടികയിലാണുള്ളത്.
Story Highlights: Ilker Aichey says he will not be CEO of Air India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here