Advertisement

നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം; പിന്നിൽ തുടർ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവർ

March 2, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നയരേഖ പാർട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണ്. തുടർ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നിൽ. വികസന രേഖ അടിസ്ഥാന ജനവിഭാഗത്തെ ഉയർത്താനാണ്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് ലക്ഷ്യം. സംസ്ഥാന താത്പര്യം ഹനിക്കാതെ വായ്പ സ്വീകരിക്കാം എന്നതാണ് പുതിയ രേഖയെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഐഎം നവകേരള രേഖയിൽ പറയുന്നു. പൊതുവിദ്യാഭ്യാസ നിലവാരം ഉയർന്നോ എന്ന് പരിശോധിക്കണം. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരണം. നാടിന്റെ താത്പര്യത്തെ ഹനിക്കാതെ മൂലധനം സ്വീകരിക്കേണ്ടി വരുമെന്ന് വികസന നയരേഖയിൽ പറയുന്നു. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനോട് അനുബന്ധിച്ചുള്ള നവകേരളത്തോടുള്ള പാർട്ടി കാഴ്ചപ്പാട് എന്ന രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലേയും വികസനം സംബന്ധിച്ച കാര്യങ്ങളാണ് രേഖയിൽ ഉള്ളത്.

പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണം, പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം, എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരം പുലർത്തുന്നോയെന്ന് പരിശോധിക്കണം, ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം,പാലിയേറ്റീവ് രംഗത്തെ പോരായമകൾ പരിശോധിക്കണം, തുടങ്ങി പല നിർദേശങ്ങളും രേഖ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Read Also : സിപിഐഎം സംസ്ഥാന സമ്മേളനം; ഇന്നും നാളെയും പൊതു ചർച്ച

വിദ്യാഭ്യാസ മേഖലയിലും കൂടുതൽ ഊന്നൽ നൽകണം, വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വരണം, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിവിധ പദ്ധതികൾ നടപ്പാക്കണം, വ്യവസായ മേഖലയിൽ ഉണർന്ന് നൽകുന്ന പദ്ധതികൾ കൊണ്ട് വരണം, നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരും, പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരുമെന്നും രേഖയിൽ പറയുന്നു.

Story Highlights: Kodiyeri Balakrishnan on Navakerala document CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement