Advertisement

സിപിഐഎം സംസ്ഥാന സമ്മേളനം; ഇന്നും നാളെയും പൊതു ചർച്ച

March 2, 2022
Google News 2 minutes Read
cpim state secretariate update

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു വരും. (cpim state secretariate update)

ആഭ്യന്തര വകുപ്പിൻ്റെയും പ്രത്യേകിച്ച് പൊലീസിൻ്റെയും ഭാഗത്തെ വീഴ്ചകൾ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. മുനിമാരുടെ പ്രവർത്തനം മുതൽ നേതാക്കളുടെ പെരുമാറ്റം വരെ വിലയിരുത്തപ്പെടും. ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്ന വിഭാഗീയത ചർച്ചയിൽ പ്രതിഫലിച്ചേക്കാം. മറ്റന്നാളണ് ചർച്ചകൾക്കുള്ള മറുപടി. തുടർന്ന് പുതിയ സംസ്ഥാന സമിതിയെ സമ്മേളനം തിരഞ്ഞെടുക്കും.

എറണാകുളം മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ.

Read Also : സ്വകാര്യ നിക്ഷേപത്തിൽ സിപിഐഎം രേഖ; നവകേരള രേഖയുടെ പകർപ്പ് ട്വന്റിഫോറിന്

സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ കത്ത് നൽകിയിരുന്നു. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണനാണ് സുധാകരൻ കത്ത് നൽകിയത്. സംസ്ഥാന സമിതിയിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കത്ത് നൽകിയതായി താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിൽ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.

Story Highlights: cpim state secretariate update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here