Advertisement

‘രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരെപ്പോലെ’; റഷ്യൻ ആക്രമണത്തിൽ പ്രതികരിച്ച് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ

March 2, 2022
Google News 2 minutes Read
Ukrainian Mughals massacre Rajputs

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശം രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരുടെ പ്രവൃത്തി പോലെയെന്ന് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ ഡോ. ഇഗോർ പോളിഖ. ഏത് വിധേനയും അധിനിവേശം തടയാൻ യുക്രൈനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. (Ukrainian Mughals massacre Rajputs)

“രജപുത്രർക്കെതിരെ മുഗളർ നടത്തിയ കൂട്ടക്കൊല പോലെയാണ് ഇത്. പുടിൻ നടത്തുന്ന ബോംബാക്രമണം തടയാൻ യുക്രൈനെ ഏത് വിധേനയും സഹായിക്കണമെന്ന് മോദി ഉൾപ്പെടെ ലോകത്തിലെ എല്ലാ നേതാക്കളോടും അഭ്യർത്ഥിക്കുന്നു.”- ഇഗോർ പോളിഖ പറഞ്ഞു. റഷ്യൻ അധിനിവേശത്തിനിടെ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിൽ അദ്ദേഹം ന്യൂഡൽഹിയിലെ വിദേശ കാര്യമന്ത്രാലയത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Read Also : യുക്രൈൻ യുദ്ധം: 6000 ലേറെ റഷ്യൻ സൈന്യം കൊല്ലപ്പെട്ടെന്ന് സെലൻസ്‌കി

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 ന് 9 വിമാനങ്ങൾ പുറപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ മൊത്തം 16 വിമാനങ്ങൾ തിരിച്ചെത്തി.

ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി സർക്കാർ ത്വരിതപ്പെടുത്തിയതായി വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. മാർച്ച് 4 നകം, ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മൊത്തം 36 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഫ്‌ളീറ്റിന്റേതാണ് ഈ വിമാനങ്ങൾ.

റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മാർച്ച് 4 ന് പുറപ്പെടുന്ന ആദ്യ വിമാനം പുലർച്ചെ 2:30 ന് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമെന്ന് ഉറവിടങ്ങൾ വ്യക്തമാക്കി. ഇൻഡിഗോയ്ക്ക് 216 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ആറ് വിമാനങ്ങൾ ഇൻഡിഗോയിൽ നിന്നുള്ളതാണ്, ബാക്കിയുള്ളവ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവയുടേതാണ്. ബുഡാപെസ്റ്റ്, ബുക്കാറെസ്റ്റ്, റസെസ്സോ എന്നിവിടങ്ങളിൽ നിന്ന് പറന്നുയരാൻ നിശ്ചയിച്ചിരിക്കുന്ന ഈ ഒമ്പത് വിമാനങ്ങൾ വഴി ഏകദേശം 1800 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Ukrainian Russian invasion Mughals massacre Rajputs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here