Advertisement

167 പേർ കൂടി കൊച്ചിയിലെത്തി; അതിർത്തി വരെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യർത്ഥികൾ

March 3, 2022
Google News 1 minute Read

യുക്രൈൻ അതിർത്തിയിൽ നിന്ന് സർക്കാർ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് 167 വിദ്യാർഥികൾ കൂടി നെടുമ്പാശ്ശേരിയിൽ എത്തി. രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നനായി ഉച്ചക്ക് 1.30ലേക്ക് യാത്ര നീട്ടി വൈക്കുകയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം കൊച്ചിയിൽ എത്തിയത്. നെടുമ്പാശ്ശേരിയിൽ എത്തിയ വിദ്യാർഥികൾക്ക് സംസ്ഥാനത്തിൻ്റെ മറ്റ് ഇടങ്ങളിലേക്ക് ഉള്ള യാത്രക്കായി കെഎസ്ആർടിസി വോൾവോ ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു.

അതിർത്തി വരെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യർത്ഥികൾ പറഞ്ഞു. ലെഗേജുമായി കിലോമീറ്ററുകൾ നടന്നു. മണിക്കൂറുകളോളം അതിർത്തികളിൽ കാത്തുനിൽക്കേണ്ടിവന്നു. യുക്രൈൻ സൈനികർ ഉപദ്രവിച്ചു. യുക്രൈനിൽ ഉള്ള തങ്ങളുടെ സുഹൃത്തുക്കളെ കൂടി നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. യുക്രൈനിൽ സ്ഥാനത്ത് ഇതുവരെ 530 മലയാളി വിദ്യാർഥികളാണ് കേരളത്തിൽ എത്തിയത്.

അതേസമയം, യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അവകാശപ്പെട്ടു. ആക്രമണം ശക്തമാകുമ്പോഴും റഷ്യൻ സേനയുടെ മനോവീര്യം തകർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകും. എല്ലാ നഗരങ്ങളും തെരുവുകളും വീടുകളും പുനഃസ്ഥാപിക്കുമെന്ന് സെലൻസ്കി വ്യക്തമാക്കി.

Story Highlights: 167 students kochi ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here