കോണ്‍സ്റ്റബിള്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിശ്രമമുറിയില്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ യശ്പാല്‍ (26) ആണ് ആത്മഹത്യ ചെയ്തത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവച്ചാണ് ഇദ്ദേഹം മരിച്ചത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : യുക്രൈനിലെ രക്ഷാദൗത്യം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മമത ബാനര്‍ജി
2017ല്‍ സിഐഎസ്എഫില്‍ ചേര്‍ന്ന യശ്പാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെന്നൈ വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. മുന്‍പും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ വെച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.
Story Highlights: CISF constable shoots himself dead at Chennai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here