Advertisement

ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

October 25, 2024
Google News 1 minute Read

ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. എംടിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ മരിച്ചത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ആദ്യം ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ തല്ലുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവമുണ്ടായത്. കയ്യാങ്കളിക്കിടെ പരുക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights : Passenger beats MTC conductor to death Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here