എംബസിക്ക് വീഴ്ചയില്ല: വി.മുരളീധരന്‍

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ ഇന്ത്യന്‍ എംബസിക്ക് വീഴ്ചയെന്ന പരാമര്‍ശം തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ എംബസിക്ക് വീഴ്ച പറ്റിയെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം നിരുത്തരവാദിത്വപരമെന്ന് മന്ത്രി പറഞ്ഞു. ദൗത്യം പൂര്‍ണമായും ഏകോപിക്കുന്നത് വിദേശകാര്യ വകുപ്പ് ആണ്. കേരളത്തിലിരുന്നും കേരളഹൗസിലിരുന്നും നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ നിലവിലെ സാഹചര്യത്തിലെങ്കിലും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.
Read Also : റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ച; വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി
വിദേശകാര്യമന്ത്രാലയം സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരെ സാഹചര്യം ബോധ്യപ്പെടുത്തിയിരുന്നു. പരീക്ഷ മൂലമാണ് കുട്ടികള്‍ക്ക് മടങ്ങാന്‍ സാധിക്കാതിരുന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദേശ രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ എംബസിയെ പഴിചാരുന്നതും സംസ്ഥാന സര്‍ക്കാരാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്തുന്നതും ശരിയായ രീതിയല്ല. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ നല്‍കേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു.
Story Highlights: UAE president congratulates indians on modi’s visit